aparna shaji|
Last Modified ബുധന്‍, 22 മാര്‍ച്ച് 2017 (08:01 IST)
മുഖ്യമന്ത്രി പിണറായി വിജയനെ ഇനി തടയില്ലെന്ന് ആർ എസ് എസ്. പിണറായി വിജയനെതിരെ കേരളത്തിന് പുറത്ത് നടത്തിയിരുന്ന പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കുകയാണെന്നും ആര്‍എസ്എസ് വ്യക്തമാക്കി. ആര്‍എസ്എസ് ദേശീയ ജോയന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബളെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തില്‍ ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നതില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ രോഷാകുലരാണെന്നും അത് മനസ്സിലാക്കാൻ ബുദ്ധിയുണ്ടെങ്കിൽ സി പി ഐ എം മനസ്സിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് 600 സ്ഥലങ്ങളില്‍ സിപിഐഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ യോഗങ്ങള്‍ സംഘടിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്റെ തലയ്ക്ക് ആര്‍എസ്എസ് നേതാവ് വിലയിട്ടത് വൈകാരിക പ്രകടനമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പിണറായി വിജയനെ ഒരിടത്തും കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ബിജെപി നേതാവ് ഗോപാലകൃഷ്ണനും പറഞ്ഞിരുന്നു.