ആര്‍എസ്എസ് പ്രകടനം: ഓരോ സ്‌റ്റേഷന്‍ പരിധിയിലും വീഡിയോ ചിത്രീകരണത്തിനുള്ള സംവിധാനത്തിന് നിര്‍ദേശം

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 5 ജനുവരി 2022 (08:52 IST)
ആലപ്പുഴയില്‍ ഇന്ന് നടക്കുന്ന ആര്‍എസ്എസ് പ്രകടനത്തില്‍ ഓരോ സ്‌റ്റേഷന്‍ പരിധിയിലും വീഡിയോ ചിത്രീകരണത്തിനുള്ള സംവിധാനത്തിന് നിര്‍ദേശം. പ്രകടനക്കാര്‍ എത്തുന്ന വാഹന റൂട്ടുകള്‍ ഉള്‍പ്പെടെ നിരീക്ഷിക്കാനും എസ്എച്ച് ഓമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. താലൂക്കുകള്‍ കേന്ദ്രീകരിച്ചാണ് ആര്‍എസ്എസിന്റെ പ്രതിഷേധ പ്രകടനം. ഭീകരതയെ സര്‍ക്കാരും പൊലീസും പ്രോത്സാഹിപ്പിക്കുന്നെന്നാണ് ആര്‍എസ്എസിന്റെ ആരോപണം.

അതേസമയം മുഴുവന്‍ പൊലീസുകാരും ഇന്ന് ഡ്യൂട്ടിയില്‍ ഉണ്ട്. മതഭീകരതെക്കെതിരെ എന്ന മുദ്രാവാക്യവുമായാണ് പ്രകടനം. ഒരു തരത്തിലും സംഘര്‍ഷം ഉണ്ടാക്കാനുള്ള സാഹചര്യം ഒരുക്കരുതെന്ന് ഡിജിപി പ്രത്യേകം നിര്‍ദേശം നല്‍കി. ആലപ്പുഴയിലെ ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പൊലീസിന് നേരത്തേ വിവരം ലഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :