കൊല്ലം|
jibin|
Last Modified ശനി, 24 ഒക്ടോബര്‍ 2015 (11:56 IST)
വിവാഹ സല്‍ക്കാരത്തില്‍ ആർഎസ്എസ് പ്രവർത്തകർ ബീഫ് കഴിക്കുന്ന ചിത്രം ഫേസ്ബുക്കിലിട്ട ഡിവൈഎഫ്ഐ പ്രവർത്തകന്റെ വീട്ടില്‍ കയറി അഞ്ജാതര്‍ ബൈക്ക് കത്തിച്ചു. ഡിവൈഎഫ്ഐ മങ്ങാട് മേഖലാ വൈസ് പ്രസിഡന്റ് സാജന്റെ ബൈക്കാണ് നശിപ്പിക്കപ്പെട്ടത്.
വ്യാഴാഴ്ച അർദ്ധരാത്രി ഒരു മണിക്കായിരുന്നു സംഭവം. വീടിന് പുറത്ത് ശബ്ദം കേട്ടതിനെ തുടര്‍ന്ന് സാജന്റെ മാതാവ് വീടിന് പുറത്ത് ഇറങ്ങി നോക്കിയപ്പോള്‍ വീടിന്റെ മുറ്റത്തിരുന്ന ബൈക്കിന് തീ ഇട്ടതായി കാണുകയായിരുന്നു. പിന്നീട് തീ അണച്ചെങ്കിലും ബൈക്ക് ഭൂരിഭാഗവും കത്തി നശിച്ചിരുന്നു.
ആർഎസ്എസ് പ്രവർത്തകർ ബീഫ് കഴിക്കുന്ന ചിത്രം ഫേസ്ബുക്കിലിട്ടതിനെ തുടര്‍ന്ന് സാജന് ഭീഷണി ഉണ്ടായിരുന്നു. ചിത്രം ഫേസ്ബുക്കില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര് ഫോണിലൂടെ ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ബൈക്ക് കത്തിച്ച സംഭവത്തിൽ സംഭവത്തെ തുടര്‍ന്ന് സാജന് പൊലീസില്‍ പരാതി നല്കി.