ആര്‍എസ്‌പിക്ക് തിരിച്ചടി; സമ്മേളനത്തില്‍ നേതൃത്വത്തെ വിമര്‍ശിച്ച് ലഘുലേഖകള്‍

 ആര്‍എസ്‌പി , ആര്‍എസ്‌പി സംസ്ഥാന സമ്മേളനം , സംസ്ഥാന സമ്മേളനം
കൊല്ലം| jibin| Last Updated: ശനി, 8 ഓഗസ്റ്റ് 2015 (10:57 IST)
കൊല്ലത്തു നടക്കുന്ന ആര്‍എസ്‌പി സംസ്ഥാന സമ്മേളന നഗരിയില്‍ നേതൃത്വത്തെ വിമര്‍ശിച്ച് ലഘുലേഖ പ്രചരിക്കുന്നു. ആര്‍എസ്‌പിയുടെ നിലപാടും യുഡിഎഫ് പ്രവേശനത്തെ പരിഹസിച്ചുമാണ് ചോദ്യാവലിയുടെ രൂപത്തിലുള്ള ലഘുലേഖ. ഇത് തയ്യാറാക്കിയത് ആരെന്ന് വെളിപെടുത്താതെയാണ് ചോദ്യാവലി.

മുന്നണിമാറ്റവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവുമെല്ലാം ലഘുലേഖയില്‍ ചോദ്യങ്ങളാകുന്നു. അതേസമയം പേര് വെളിപെടുത്താതെ ഒരു കൂട്ടം പാര്‍ട്ടി സ്‌നേഹികള്‍ എന്ന പേരില്‍ പ്രചരിക്കുന്ന രേഖകള്‍ കാര്യമാക്കേണ്ടന്നാണ് ആര്‍എസ്പി നേതൃത്വത്തിന്റെ നിലപാട്. ചോദ്യാവലിയില്‍ ആര്‍എസ്പി ദേശീയ നേതൃത്വത്തെയും വിമര്‍ശനമുണ്ട്. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങള്‍ അടക്കമുള്ള നേതാക്കളുടെ താമസ സ്ഥലങ്ങളിലും, റൂമുകളിലും ഇത് എത്തിച്ചിട്ടുണ്ട്.

1) ഗര്‍വ്വാസീസ്ആശാന്‍ എല്ലാവരെയും സിനിമയിലെടുത്തത് പോലെ രൂപീകരിച്ച ആള്‍കൂട്ട കമ്മിറ്റി നിലനില്‍കുമൊ?
2) അഞ്ച് ജില്ലകളില്‍ ജില്ല സെക്രട്ടറിമാരെ തെരഞ്ഞെടുക്കാന്‍ കഴിയാത്തത് പാര്‍ട്ടിയുടെ വീഴ്ചയല്ലേ?
3) പാര്‍ലമെന്റ് സീറ്റിന്റെ പേരില്‍ അഴിമതി അശ്ലീല സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ തയ്യാറാകുമ്പോള്‍ രാഷ്ട്രീയ മര്യാദകള്‍ പാലിക്കേണ്ടതല്ലേ?
4) 17 സംസ്ഥാനകമ്മിറ്റികളില്‍ കേരളാ ഘടകമാണ് കേന്ദ്രത്തെ ശരിയായ വഴിയ്ക്ക് നയിച്ചതെന്ന് തുറന്ന് പറയുമോ?
5) യുപിഎ 50,000 ലക്ഷം കോടിയുടെ അഴിമതി നടത്തിയെന്ന് പ്രസംഗിച്ച് നടന്നത് കളവാണെന്ന് തുറന്ന് പറയുമോ?
6) ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം കോവൂര്‍ കുഞ്ഞുമോന് ലഭിച്ചില്ലങ്കില്‍ ആര്‍എസ്പി എംഎല്‍എ മാര്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് പ്രമേയം പാസാക്കുമൊ ?

ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങളാണ് ലഘുലേഖയില്‍ അടങ്ങിയിരിക്കുന്നത്. ആര്‍ എസ് പികള്‍ ലയിച്ച ശേഷം കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ പ്രചരിച്ച ലഘുലേഖകള്‍ നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :