വലതുപക്ഷ വ്യതിയാനം; ആര്‍എസ്‌പിയിലെ ഒരു വിഭാഗം സിപിഎമ്മിലേക്ക്

ആര്‍എസ്‌പി , സി പി എം , രഘൂത്തമന്‍ പിള്ള , സീതാറാം യെച്ചൂരി
കൊല്ലം| jibin| Last Modified വെള്ളി, 18 ഡിസം‌ബര്‍ 2015 (10:45 IST)
വലതുപക്ഷ വ്യതിയാനം സംഭവിച്ചെന്ന് ആരോപിച്ച് കൊല്ലത്തെ ആര്‍എസ്‌പി പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേരാനൊരുങ്ങുന്നു. ആര്‍എസ്‌പി സംസ്ഥാന സമിതിയംഗം രഘൂത്തമന്‍പിള്ളയുടെ നേതൃത്വത്തിലാണ് കൂടുമാറ്റം. രഘൂത്തമൻ പിള്ളയടക്കമുള്ളവർ സിപിഎം നേതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട തോല്‍വിയില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്നു രഘൂത്തമന്‍ പിള്ള പറഞ്ഞു.

ഇടതുപക്ഷത്ത് നിന്ന് പ്രവർത്തിക്കാനാണ് പലരുടേയും താൽപര്യം. ഈ സാഹചര്യത്തിലാണ് സമാനചിന്താഗതിക്കാരുമായി ആര്‍എസ്‌പി വിടാനും സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കാനും തീരുമാനിച്ചതെന്ന് രഘൂത്തമൻ പിള്ള പറഞ്ഞു. ഇതുസംബന്ധിച്ച് ആര്‍എസ്‌പി നേതാക്കള്‍ സിപിഎം സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തി.

ആര്‍എസ്‌പി ദേശീയ സമ്മേളനത്തില്‍ ആര്‍എസ്‌പി തെറ്റു തിരുത്തി ഇടത് പക്ഷത്തോടൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് സംസാനത്തുനിന്നുള്ള അംഗങ്ങള്‍ പ്രമേയം കൊണ്ടുവന്നിരുന്നു. അതിനിടെ, ആര്‍എസ്‌പി എല്‍ഡിഎഫിലേക്ക് മടങ്ങിവരണമെന്ന്ആവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തിയിരുന്നു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :