ആര്‍എസ് വിനോദിനെ ബിജെപി പുറത്താക്കി; ആരോപണം അതീവഗുരുതരമെന്ന് കുമ്മനം

ആര്‍എസ് വിനോദിനെ ബിജെപി പുറത്താക്കി; ആരോപണം അതീവഗുരുതരമെന്ന് കുമ്മനം

 RS Vinod , Kummanam rajasekharan , BJP , MT Ramesh , ബി​ജെ​പി , മെ​ഡി​ക്ക​ൽ കോ​ള​ജ് അഴിമതി , കുമ്മനം , ആ​ർഎ​സ് വി​നോദ് , കുമ്മനം രാജശേഖരന്‍ , അമിത് ഷാ , നരേന്ദ്ര മോദി
തി​രു​വ​ന​ന്ത​പു​രം| jibin| Last Modified വ്യാഴം, 20 ജൂലൈ 2017 (20:22 IST)
മെ​ഡി​ക്ക​ൽ കോ​ള​ജ് അ​നു​വ​ദി​ക്കാ​ൻ കോ​ഴ വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണ​ത്തി​ന് വി​ധേ​യ​നാ​യ ബി​ജെ​പി സ​ഹ​ക​ര​ണ സെ​ൽ ക​ണ്‍​വീ​ന​ർ ആ​ർഎ​സ് വി​നോ​ദി​നെ പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി.

വിനോദിനെതിരെയുള്ള ആരോപണം അതീവഗുരുതരമാണെന്നും പ്ര​വ​ർ​ത്തി മാ​പ്പ​ർ​ഹി​ക്കാ​ത്ത അ​ച്ച​ട​ക്ക ലം​ഘ​ന​മാണെന്നും ​
സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ആ​രോ​പ​ണ​ങ്ങ​ൾ കേ​ന്ദ്ര നേ​തൃ​ത്വം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും അദ്ദേഹം ആ​വ​ശ്യ​പ്പെ​ട്ടു.

മെ​ഡി​ക്ക​ൽ കോ​ള​ജ് അ​നു​വ​ദി​ക്കാ​ൻ ബി​ജെ​പി​യു​ടെ സം​സ്ഥാ​ന നേ​താ​ക്ക​ൾ കോ​ഴ വാ​ങ്ങി​യ​താ​യി ബി​ജെ​പി നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ സ​മി​തി​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. വി​നോ​ദ് വ​ർ​ക്ക​ല എ​സ്ആ​ർ കോ​ള​ജ് ഉ​ട​മ ആ​ർ ഷാ​ജി​യി​ൽ​നി​ന്ന് 5.60 കോ​ടി രൂ​പ വാ​ങ്ങി​യെ​ന്നാ​യി​രു​ന്നു ക​ണ്ടെ​ത്ത​ൽ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :