മുക്കുപണ്ടം പണയം വച്ചു പണം തട്ടിയെടുക്കാൻ ശ്രമിച്ച അഞ്ചംഗസംഘം പിടിയിൽ

എ കെ ജെ അയ്യർ| Last Modified വ്യാഴം, 13 ജൂണ്‍ 2024 (22:28 IST)
മലപ്പുറം: സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെ അഞ്ചു യുവാക്കളെ ബാങ്ക് അധികൃതർ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി. പെരിന്തൽ മണ്ണയിലെ സഹകരണ ബാങ്കിലാണ് സംഭവം.

രണ്ട് പവന്‍റെ സ്വർണമാല എന്ന വ്യാജേന മുക്കുപണ്ടം വെച്ച് 60,000 രൂപ തട്ടിയെടുക്കാനാണ് ശ്രമിച്ചത്. സഹകരണ ബാങ്കിന്റെ ഊട്ടി റോഡിലെ പ്രധാന ശാഖയിലാണ് മാലയുമായി ബുധനാഴ്ച സംഘമെത്തിയത്.


ബാങ്കിലെ അപ്രൈസർക്ക് സംശയം തോന്നുകയും സൂക്ഷ്മമായി പരിശോധിച്ചപ്പോൾ മുക്കുപണ്ടമാണെന്ന് ഉറപ്പാക്കുകയും ചെയ്തതോടെ ബാങ്ക് അധികൃതർ പെരിന്തൽമണ്ണ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :