എ കെ ജെ അയ്യർ|
Last Modified ഞായര്‍, 5 മാര്‍ച്ച് 2023 (14:06 IST)
മലപ്പുറം: മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ യുവതി പോലീസ് പിടിയിലായി.
മങ്കട വെള്ളില ആയിര നാഴിപ്പറ്റി സ്വദേശിനി ആമിന (32) ആണ് മങ്കട പോലീസ് എസ്.ഐ ഷിജോ സി.തങ്കച്ചന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ വലയിലായത്.
കടന്നമണ്ണയിലെ സർവീസ് സഹകരണ ബാങ്കിന്റെ കോഴിക്കോട് പറമ്പ് ശാഖാ, വെള്ളില വനിതാ ബാങ്ക് എന്നിവിടങ്ങളിലാണ് ഇവർ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്തത്. ബാങ്ക് സെക്രട്ടറിമാരുടെ പരാതിയിലാണ് പോലീസ് കേസെടുത്തു ഇവരെ പിടികൂടിയത്.
പോലീസ് കേസായതോടെ ഒളിവിലായ പ്രതി സംസ്ഥാനത്തിനകത്തും പുറത്തുമായി വിവിധ സ്ഥലങ്ങളിൽ വേഷം മാറിയും മറ്റും മാറിമാറി താമസിച്ചിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഇവരെ രഹസ്യ കേന്ദ്രത്തിൽ നിന്ന് കണ്ടെത്താൻ കഴിഞ്ഞത്.