ബാങ്കിംഗ് തട്ടിപ്പ്: വീട്ടമ്മയ്ക്ക് 41000 രൂപ നഷ്ടപ്പെട്ടു

നെറ്റ് ബാങ്കിംഗ് തട്ടിപ്പിലൂടെ വീട്ടമ്മയ്ക്ക് 41000 രൂപ നഷ്ടപ്പെട്ടു.

നെറ്റ് ബാങ്കിംഗ് തട്ടിപ്പിലൂടെ വീട്ടമ്മയ്ക്ക് 41000 രൂപ നഷ്ടപ്പെട്ടു.| Last Modified ചൊവ്വ, 6 സെപ്‌റ്റംബര്‍ 2016 (12:36 IST)
നെറ്റ് ബാങ്കിംഗ് തട്ടിപ്പിലൂടെ വീട്ടമ്മയ്ക്ക് 41000 രൂപ നഷ്ടപ്പെട്ടു. ഓച്ചിറ പായിക്കുഴി അംബികാ ഭവനില്‍ ഉഷാചന്ദ്രന്‍റെ അക്കൌണ്ടില്‍ നിന്നാണ് 41000 രൂപ നഷ്ടമായത്. അക്കൌണ്ട് നമ്പര്‍, എ.ടി.എം പിന്‍ നമ്പര്‍ എന്നിവ നയത്തില്‍ കരസ്ഥമാക്കിയാണു തട്ടിപ്പ് നടത്തിയത്.

ഓച്ചിറയിലെ ചെരുപ്പ് കട ജീവനക്കാരിയാണ് ഉഷാ ചന്ദ്രന്‍. കഴിഞ്ഞ ദിവസം രാവിലെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നെന്ന് പറഞ്ഞ് ഒരാള്‍ ഫോണില്‍ ബന്ധപ്പെട്ടാണ് നമ്പരുകള്‍ കൈക്കലാക്കിയത്. തുടര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് മൂന്നു തവണയായി 37489 രൂപയും എസ്.ബി.ടി യില്‍ നിന്ന് 4000 രൂപയുമാണ് പിന്‍വലിച്ചത്.

മൊബൈല്‍ ഫോണില്‍ പണം പിന്‍വലിച്ച മെസേജ് വന്നതോടെയാണ് സംഭവത്തിന്‍റെ ഗൌരവം ഇവര്‍ മനസ്സിലാക്കിയത്. ബാങ്കില്‍ എത്തി അക്കൌണ്ട് പരിശോധിച്ചപ്പോള്‍ പണം നഷ്ടപ്പെട്ടതായി കണ്ടു. ഏറെ നാളത്തെ സമ്പാദ്യമാണ് ഇവര്‍ക്ക് ഇതിലൂടെ നഷ്ടപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :