തിരുവനന്തപുരം|
Last Modified ചൊവ്വ, 11 ഓഗസ്റ്റ് 2015 (19:46 IST)
ഗതാഗത തിരക്കുകൊണ്ടു വീര്‍പ്പുമുട്ടുന്ന തലസ്ഥാന നഗരിയിലെ ഈഞ്ചയ്ക്കല്‍ ബൈപ്പാസില്‍ പിക്കപ് വാന്‍ ഓട്ടോറിക്ഷയില്‍
ഇടിച്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തരമണിക്കാണ് കരമന കുന്നുവിളയില്‍ മുത്തുകൃഷ്ണന് (32) എന്നയാളാണു മരിച്ചത്.
കോവളം ഭാഗത്തു നിന്ന് എയര്‍പോര്‍ട്ട് ഭാഗത്തേക്ക് വന്ന തമിഴ്നാട് രജിസ്ട്രേഷനുള്ള പിക്കപ്പ് വാന്‍ മുട്ടത്തറ പെരിനെല്ലിയില് വച്ച് വലതുവശത്തേക്ക് പോയ ഓട്ടോയിലാണ് ഇടിച്ചത്.
സാരമായി പരിക്കേറ്റ മുത്തുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ട്രാഫിക് പൊലീസ് കേസെടുത്തു.