കൊല്ലം|
Last Updated:
ബുധന്‍, 25 ഫെബ്രുവരി 2015 (19:52 IST)
കെഎസ്ഇബി ചീഫ് വിജിലന്‍സ് ഓഫിസറായി ചുമതലയേറ്റ ഋഷിരാജ് സിംഗ് കൊല്ലത്തു മൂന്നുദിവസം നടത്തിയ റെയ്ഡില്‍ വൈദ്യുതി മോഷണക്കേസില്‍ പിഴ ചുമത്തിയത് ഒരു കോടിയിലേറെ രൂപ. ചുമതലയേറ്റ് 173 ദിവസത്തിനുള്ളില്‍ 23 കോടി രൂപയാണ് വൈദ്യുതിമോഷണക്കേസില്‍ വൈദ്യുതി ബോര്‍ഡിന് ലഭിച്ചത്. ഒരു ദിവസം 12 മുതല്‍ 20 ലക്ഷം രൂപവരെയാണ് പിഴ ഈടാക്കിയിരിക്കുന്നത്.
പിഴ അടച്ചാല്‍ മാത്രമാണ് വൈദ്യുതി കണക്ഷന് പുഃസ്ഥാപിച്ച് നല്‍കുന്നത് അതിനാല്‍
അതിനാല്‍ മുഴുവന്‍ തുകയും ബോര്‍ഡിന് ലഭിച്ചിട്ടുണ്ടെന്നാണ് ഋഷിരാജ് സിംഗ് പറയുന്നത്.
മീറ്ററുകളില്‍ എക്സേ കടത്തിയും കാന്തം വച്ചുമാണു
മോഷണങ്ങള്‍ കൂടുതലും നടക്കുന്നതെന്നും മോഷ്ടാക്കളില്‍ പലരും സാമ്പത്തിക നിലയിലുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി മോഷണം സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50000 രൂപവരെ പാരിതോഷികം നല്കാന് സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.