പെൺകുട്ടികളെ ശല്യം ചെയ്താൽ 50000 വരെ പിഴ; ഋഷിരാജ് സിങ്

സ്ത്രീസുരക്ഷാ നിയമങ്ങളെക്കുറിച്ച് കുട്ടികളെ ബോധവ‌ത്‌കരിക്കണമെന്നും ആൺകുട്ടികളും പെൺകുട്ടികളും സ്വയരക്ഷയ്ക്കായി ഏതെങ്കിലും ആയോധനകല അഭ്യസിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തുമ്പി എബ്രഹാം| Last Modified വെള്ളി, 4 ഒക്‌ടോബര്‍ 2019 (12:20 IST)
പെൺകുട്ടികളെ ശല്യം ചെയ്യുന്നവർക്ക് അമ്പതിനായിരം രൂപ വരെ പിഴ വിധിക്കാൻ സ്‌കൂൾ തല സുരക്ഷാ സമിതിക്ക് അധികാരമുണ്ടെന്ന് ഡിജിപി ഋഷിരാജ് സിങ്. കൊട്ടാരക്കര ഗവൺമെന്റ് മോഡൽ എച്ച്എസ്എസിൽ ജില്ലാ വിദ്യാഭ്യാസ പരിശീലിന കേന്ദ്രം നടത്തുന്ന ലഹരിവിരുദ്ധ ബോധവ‌ൽക്കരണം ആയുഷ്
2019ന്റെ കൊട്ടാരക്കര വിദ്യാഭ്യാസജില്ലാതല ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീസുരക്ഷാ നിയമങ്ങളെക്കുറിച്ച് കുട്ടികളെ ബോധവ‌ത്‌കരിക്കണമെന്നും ആൺകുട്ടികളും പെൺകുട്ടികളും സ്വയരക്ഷയ്ക്കായി ഏതെങ്കിലും ആയോധനകല അഭ്യസിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :