ഡിസംബറിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്തു, 2017ൽ മരിച്ചയാൾക്ക് നോട്ടീസയച്ച് മോട്ടോർ വാഹന വകുപ്പ്

അഭിറാം മനോഹർ| Last Modified വെള്ളി, 22 മാര്‍ച്ച് 2024 (16:32 IST)
കഴിഞ്ഞ ഡിസംബറില്‍ ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചെന്ന് കാട്ടി 2017 ഓഗസ്റ്റില്‍ മരിച്ചയാളുടെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ്. വൈക്കം ഉദയനാപുരം രാമനിലയത്തില്‍ സുകുമാരന്‍ നായരുടെ പേരിലാണ് നോട്ടീസ്. 87 വയസിലാണ് ഇയാള്‍ മരിച്ചത്.

സുകുമാരന്‍ നായര്‍ കഴിഞ്ഞ ഡിസംബറില്‍ ഹെല്‍മറ്റില്ലാതെ തൊടുപുഴ വെങ്ങല്ലൂര്‍ വഴി രാത്രി 12:30ന് ഇരുചക്രവാഹനം ഓടിച്ചെന്നും പിഴയിനത്തില്‍ 500 രൂപ അടക്കണമെന്നും കാണിച്ചാണ് നോട്ടീസെത്തിയത്.വാഹനനമ്പറും നോട്ടീസിലുണ്ട്. അതേസമയം ഇയാള്‍ക്ക് ഒരു സൈക്കിള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും മറ്റ് വാഹനങ്ങള്‍ ഓടിക്കാന്‍ അറിയില്ലായിരുന്നുവെന്നും സുകുമാരന്‍ നായരുടെ മകന്‍ ശശികുമാര്‍ പറയുന്നു. വിഷയത്തില്‍ പരാതി ഇ മെയിലായി ചെയ്തിട്ടുണ്ടെന്നും മകന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :