പ്രതിദിനം കേരളത്തിൽ വിൽക്കുന്നത് 5.95 ലക്ഷം ലിറ്റർ മദ്യം, 2 വർഷത്തെ വരുമാനം 35,000 കോടി

അഭിറാം മനോഹർ| Last Modified വെള്ളി, 28 ജൂലൈ 2023 (12:47 IST)
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ രണ്ട് വര്‍ഷം മദ്യവില്‍പ്പനയിലൂടെ ലഭിച്ചത് 35,000 കോടി രൂപ. 2021 മെയ് മുതല്‍ ഇക്കഴിഞ്ഞ മെയ് വരെയുള്ള കാലയളവില്‍ 41.68 കോടി ലിറ്റര്‍ വിദേശമദ്യം വിറ്റെന്നാണ് കണക്ക്. വിവരാവകാശ രേഖയിലാണ് ഈ വിവരങ്ങളുള്ളത്. ഈ കാലയളവില്‍ 16.67 കോടി ലിറ്റര്‍ ബിയര്‍ വിറ്റഴിച്ചതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

വിദേശമദ്യവില്‍പ്പനയില്‍ നിന്നും 31,911.77 കോടി രൂപയും ബിയര്‍,വൈന്‍ എന്നിവയില്‍ നിന്നും 3050.44 കോടി രൂപയുമാണ് ലഭിച്ചത്.24,539.72 കോടി രൂപയാണ് നികുതിയായി ബെവ്‌കോ ഖജനാവിലേക്ക് നല്‍കിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :