തിരുവനന്തപുരം|
അഭിറാം മനോഹർ|
Last Modified ശനി, 20 ജൂണ്‍ 2020 (16:27 IST)
തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്കോ-ൺസ്യൂമർഫെഡ് മദ്യവിൽപനശാലകളും, സ്വകാര്യ ബാറുകളും, കള്ളുഷാപ്പുകളും നാളെ പതിവ് പോലെ തുറന്നു പ്രവർത്തിക്കും. ഞായറാഴ്ച ദിവസങ്ങളിലെ സമ്പൂർണ്ണലോക്ക്ഡൗൺ നാളെ ബാധകമല്ലാത്ത സാഹചര്യത്തിലാണ് മദ്യവിൽപനശാലകളും കള്ളുഷാപ്പുകളും തുറന്നു പ്രവർത്തിക്കുന്നതിന് എക്സൈസ് അനുമതി നൽകിയത്.
ഞായറാഴ്ച വിവിധ പരീക്ഷകൾ സംസ്ഥാനത്ത് നടക്കുന്ന സാഹചര്യത്തിലാണ് ഞായറാഴ്ചകളിലെ പതിവ് ലോക്ക്ഡൗണിൽ ഇളവുകൾ നൽകാൻ സർക്കാർ തീരുമാനിച്ചത്. കഴിഞ്ഞ ഞായറാഴ്ച ആരാധനാലയങ്ങളിൽ പോകുന്നവ്അർക്കും പരീക്ഷയുള്ളവർക്കും സർക്കാർ ഇളവുകൾ അനുവദിച്ചിരുന്നു.