ശ്രീനു എസ്|
Last Modified വ്യാഴം, 17 ജൂണ്‍ 2021 (12:32 IST)
പ്രണയം നിരസിച്ചതിന് മലപ്പുറത്ത് 21കാരിയെ യുവാവ് കുത്തി കൊലപ്പെടുത്തി. പെരിന്തല്‍മണ്ണ എളാട് കൂഴംതുറ ചെമ്മാട്ടില്‍ ദൃശ്യയാണ് മരിച്ചത്. പ്രതിയായ വിനീഷ് വിനോദിനെ(21) പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ ദൃശ്യയുടെ സഹോദരിയും 13കാരിയുമായ ദേവശ്രീക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നുരാവിലെ എട്ടുമണിക്കാണ് സംഭവം നടന്നത്.
പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞദിവസം കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന്റെ സികെ സ്റ്റോഴ്‌സ് എന്ന സ്ഥാപനത്തില്‍ തീപിടുത്തമുണ്ടായിരുന്നു. ഇതിനുപിന്നിലും പ്രതി തന്നെയാണെന്നാണ് പൊലീസ് കരുതുന്നത്.