റോം|
jibin|
Last Modified തിങ്കള്‍, 24 ഓഗസ്റ്റ് 2015 (09:59 IST)
മെഡിറ്ററേനിയന്‍ കടലിലൂടെ യൂറോപ്പിലേക്ക് നീങ്ങുന്ന അഭയാര്‍ഥികളുടെ എണ്ണം പെരുകുന്നു. പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കയിലും സംഘര്‍ഷങ്ങള്‍ ശക്തിപ്രാപിച്ചതാണ് അഭയാര്‍ഥി പ്രവാഹത്തിന് കാരണമായത്. പ്രതിദിനം ശരാശരി രണ്ടായിരം പേരാണ് സുരക്ഷതേടി യൂറോപ്പിലേക്ക് നീങ്ങുന്നത്.
ഐഎസ് തീവ്രവാദികളുടെ ആക്രമണങ്ങള്‍ ഭയന്ന് സിറിയയില്‍ നിന്നാണ് കൂടുതല്‍ പേരും പലായനം ചെയ്യുന്നത്. അതേസമയം,
കുടിയേറ്റക്കാരെ തടയാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അടച്ച മാസിഡോണിയന്‍ അതിര്‍ത്തികവാടങ്ങള്‍ തുറന്നതോടെ കുടിയേറ്റക്കാരുടെ പ്രവാഹമായി. എന്നാല്‍ അഭയാര്‍ഥികള്‍ തങ്ങളുടെ രാജ്യത്തത്തെുന്നത് ഏതു വിധേനയും നേരിടാനുള്ള ഒരുക്കത്തിലാണ് യൂറോപ്യന്‍ രാജ്യങ്ങള്‍.
ബോട്ടുകളില്‍ കുത്തിനിറച്ച നിലയില്‍ കടലില്‍ കണ്ടെത്തിയ 4400 കുടിയേറ്റക്കാരെ ഇറ്റലിയുടെ തീരസേന കരയിലെത്തിച്ചു. അതേസമയം, കൂടുതല്‍ പേര്‍ മാസിഡോണിയയിലേക്ക് കടന്നതായും അവിടെനിന്ന് അയല്‍ദേശങ്ങളായ സെര്‍ബിയയിലേക്കും മറ്റും കടക്കാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ട് ഉണ്ട്. ബോട്ടുകളിലും ട്രെയിനിലുമായിട്ടാണ് ജനങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്ക് കടക്കുന്നത്. അഭയാര്‍ഥി പ്രവാഹം തടയാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍
സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍
തീരങ്ങളിലും അതിര്‍ത്തികളിലും വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 2015ല്‍ ഇതുവരെ 104,000 പേര്‍ ഇറ്റലിയിലത്തെിയിട്ടുണ്ട്. 135,000ത്തിലധികം പേര്‍ ഗ്രീസിന്റെ തീരങ്ങളിലുമത്തെിയിട്ടുണ്ട്.