Kerala Weather: മൂടിക്കെട്ടി അന്തരീക്ഷം; സംസ്ഥാനത്ത് മഴ, വടക്കന്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്

Rain - Kerala Weather
Rain - Kerala Weather
രേണുക വേണു| Last Modified തിങ്കള്‍, 2 ഡിസം‌ബര്‍ 2024 (08:38 IST)

Kerala Weather: സംസ്ഥാനത്ത് മിക്ക ജില്ലകളിലും പരക്കെ മഴ ലഭിക്കുന്നു. വടക്കന്‍ ജില്ലകളില്‍ അടക്കം അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട്. 24 മണിക്കൂറില്‍ 204.4 mm ല്‍ കൂടുതല്‍ മഴ ലഭിക്കാനാണ് സാധ്യത.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

മധ്യ, വടക്കന്‍ കേരളത്തില്‍ ഇന്ന് രാവിലെ മുതല്‍ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ വയനാട്, ഇടുക്കി ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ഇന്നു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :