അഭിറാം മനോഹർ|
Last Modified ചൊവ്വ, 23 നവംബര്‍ 2021 (17:42 IST)
ഒന്നര വർഷത്തിന് ശേഷം ആദ്യമായി കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം 5 കോടി കടന്നു.നവംബർ 22 തിങ്കളാഴ്ച 5.28 കോടി രൂപയാണ് കെഎസ്ആർടിസിയിൽ വരുമാനം ആയി ലഭിച്ചത്. ശബരിമലയിലേക്ക് ഉൾപ്പടെ 3445 ബസുകളാണ് ഇപ്പോൾ സർവീസ് നടത്തുന്നത്.
പമ്പയിലേക്ക് നടത്തിയ 66 സ്പെഷൽ സർവീസുകളിൽ നിന്നുമാത്രം 6,51,495 രൂപയാണ് വരുമാനമായി ലഭിച്ചത്. 2020 മാർച്ച് 11നാണ് അവസാനമായി കെഎസ്ആർടിസിക്ക് ദിവസ വരുമാനം 5 കോടിയ്ക്കടുത്ത് ലഭിച്ചത്. അന്ന് 4572 ബസുകളാണ് സർവീസ് നടത്തിയത്.