സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 19 മെയ് 2023 (14:36 IST)
ജൂണ്‍ ഒന്നു മുതല്‍ 35 ലക്ഷം മുന്‍ഗണന കാര്‍ഡുകളില്‍ 10 ലക്ഷം കാര്‍ഡുടമകള്‍ക്ക് ഒരു കിലോ റാഗി പൊടി വീതം വിതരണം ചെയ്യാന്‍ സാധിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആര് അനില്‍. കേരളത്തിലെ 6,228 റേഷന്‍ കടകള്‍ വഴിയാകും ധാന്യ പൊടി വിതരണം ചെയ്യുകയെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ പൂര്‍ത്തീകരിച്ച പദ്ധതികളുടെ പ്രഖ്യാപനവും പുതിയ പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പാലക്കാട്, വയനാട്, ഇടുക്കി ജില്ലകളിലെ എല്ലാ റേഷന്‍ കടകളിലും മറ്റു ജില്ലകളിലെ ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ അഞ്ച് റേഷന്‍ കടകള്‍ വഴിയും റാഗിപ്പൊടി വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. പൊതുവിതരണ മേഖലയിലൂടെ ചെറു ധാന്യങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നത്.
നിരന്തരം
ചര്‍ച്ചകളുടെ ഭാഗമായി 998 ടണ്‍ റാഗി നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചതായും മന്ത്രി പറഞ്ഞു.