എ കെ ജെ അയ്യർ|
Last Modified വെള്ളി, 12 ജൂലൈ 2024 (16:25 IST)
തിരുവനന്തപുരം : സംസ്ഥാനത്തൊട്ടാകെ ഗണ്യമായ തോതിൽ പനി ബാധിതരുടെ എണ്ണം ഉയർന്ന സാചര്യത്തിൽ ഇടുക്കിയിലും മലപ്പുറത്തും രണ്ടു പേർ മരിച്ചത് എലിപ്പനി ബാധിച്ചാണ് എന്നു അധികാരികൾക്ക് സംശയം . ഇടുക്കിയിലെ കൊന്നത്തടിയിലും മലപ്പുറത്തെ കവണൂരിലുമാണ് ഓരോ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സംസ്ഥാനത്ത് ഈ വർഷം ഇതുവരെ എലിപ്പനി ബാധിച്ചു മരിച്ചത് 67 പേരാണ്. ഇതിനൊപ്പം എലിപ്പനി എന്നു സംശയിക്കുന്ന 72 മരണങ്ങളും ഉണ്ടായിട്ടുണ്ട് എന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്.ഇതു കൂടാതെ കഴിഞ്ഞ ദിവസം എച്ച്1എൻ1 പനി ബാധിച്ച് ഇടുക്കിയിലെ കുമിളിയിൽ 19 കാരി മരിച്ചിരുന്നു. തിരുന്നന്തപുരം നെയ്യാറ്റിങ്കരയിൽ തവര വിളയിലെ സ്ഥാപനത്തിൽ ഇതുവരെ 7 പേർക്ക് കോളറാ ബാധ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.