കേരളത്തിൽ റാപ്പിഡ് ടെസ്റ്റ് ഇന്നുമുതൽ: ആദ്യ പരിശോധന പോത്തൻകോട്

അഭിറാം മനോഹർ| Last Modified ശനി, 4 ഏപ്രില്‍ 2020 (11:45 IST)
കൊറോണവൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വൈറസ് ബാധിതരെ പെട്ടെന്ന് തന്നെ തിരിച്ചറിയാനായി കേരളത്തിൽ റാപ്പിഡ് ടെസ്റ്റുകൾ ഇന്നാരംഭിക്കും.നൂറോളം പേര്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഐഎംജിയിലും സാമൂഹ വ്യാപനം ഉണ്ടോയെന്ന് സംശയിക്കുന്ന തിരുവനന്തപുരത്തെ പോത്തന്‍കോടുമാണ് ആദ്യ ടെസ്റ്റുകൾ നടത്തുക.

കൊവിഡ് ബാധിച്ച് മരിച്ച പോത്തൻകോട് സ്വദേശി എങ്ങനെ വൈറസ് ബാധിതനായി എന്നതിൽ ഇതുവരെയും വ്യക്തത കൈവന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് പോത്തൻകോട് ആദ്യ റാപ്പിഡ് ടെസ്റ്റ് നടത്തുന്നത്.പോത്തൻകോടിൽ മരിച്ചയാൾ നിസ്‌കാരത്തില്‍ പങ്കെടുത്ത പോത്തന്‍കോട്ടെ ജുമാമസ്ജിദിലുള്ളവരെ കണ്ടെത്തി പരിശോധന നടത്താനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം. അയാളുടെ ബന്ധുക്കളെയും ടെസ്റ്റിന് വിധേയരാക്കും. കോൺഗ്രസ് എം‌ പിയായ ശശി തരൂരിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് ആദ്യ റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ എത്തിയത്.ഐ.സി.എം.ആര്‍. അംഗീകാരം ലഭിച്ച പൂനെയിലെ 'മൈ ലാബ്' എന്ന കമ്പനിയാണ് കിറ്റുകള്‍ തയ്യാറാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :