പ്രണയം നടിച്ച് പീഡനം; കാമുകന്‍ അറസ്റ്റില്‍

പീഡനം, പൊലീസ്,  പ്രണയം, അറസ്റ്റ്, ബംഗളൂരു rape, police, love, arrest, bangalore
കൊല്ലം| Sajith| Last Updated: വെള്ളി, 19 ഫെബ്രുവരി 2016 (12:18 IST)
പ്രണയം നടിച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കുറ്റവുമായി ബന്ധപ്പെട്ട് കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടായിക്കോണം മങ്ങാട്ടുകോണം രഞ്ജിത് ഭവനില്‍ രഞ്ജിത് എന്ന 22 കാരനാണു കൊല്ലം ഈസ്റ്റ് പൊലീസ് വലയിലായത്.

2015 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടി തിരുവനന്തപുരത്ത് പ്ലസ് ടുവിനു പഠിക്കുന്ന സമയത്തുണ്ടായ യുവാവിന്‍റെ പരിചയം ബംഗളൂരുവില്‍ നഴ്സിംഗിനു കുട്ടി പഠിക്കാന്‍ പോയ സമയത്തും തുടര്‍ന്നു. വിവാഹ വാഗ്ദാനം നല്‍കിയാണു കുട്ടിയെ പീഡിപ്പിച്ചത്.

വിവാഹം കഴിക്കാതെ ഒഴിഞ്ഞു മാറിയ യുവാവ് പിന്നീട് ഒളിവില്‍ പോയി. തുടര്‍ന്ന് പെണ്‍കുട്ടിയും മാതാവും കൊല്ലം പള്ളിത്തോട്ടം പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു ഇയാളെ പിടികൂടിയത്. ഇയാള്‍ ഇടയ്ക്ക് ഇവരെ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വഴി സൈബര്‍ പൊലീസിന്‍റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :