പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചയാള്‍ പിടിയില്‍

തിരുവനന്തപുരം| VISHNU N L| Last Modified വ്യാഴം, 14 മെയ് 2015 (19:26 IST)
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് തിരുമല സ്വദേശി മനാഫ് എന്നയാള്‍ പൂന്തുറ പൊലീസിന്‍റെ പിടിയിലായി. പെണ്‍കുട്ടികള്‍ താമസിക്കുന്ന വീട്ടില്‍ സ്ഥിരമായി എത്തിയിരുന്ന ഇയാള്‍ മാതാപിതാക്കളുടെ അറിവോടെയാണു കുട്ടികളെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഇതു മനസിലാക്കിയ കുട്ടികള്‍ അമ്മൂമ്മയുടെ സഹായത്തോടെ പൂന്തുറ പൊലീസില്‍ പരാതി നല്‍കുകയാണുണ്ടായത്. തുടര്‍ന്ന് എസ്.ഐ സജിന്‍ ലൂയിസിന്‍റെ നേതൃത്വത്തിലുള്ള പൊലീസ്സ്അംഘം പ്രതിയെ പിടികൂടി. തുടര്‍ന്ന് മാതാപിതാക്കള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്യുകയും അവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :