ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വൃദ്ധനെ പിടികൂടി

  പീഡനം , നെടുമങ്ങാട് , ബാലിക ,
നെടുമങ്ങാട്| jibin| Last Modified വെള്ളി, 18 ജൂലൈ 2014 (17:18 IST)
ഒന്‍പതുകാരിയായ ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് എണ്‍‍പത്തിനാലുകാരനായ വൃദ്ധനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണു സംഭവമെന്ന് വിതുര പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം ഉച്ചയോടെ കടയിലെത്തിയ കുട്ടിയെ വൃദ്ധന്‍ കടന്നു പിടിക്കുകയാണുണ്ടായത്. തുടര്‍ന്ന് വൃദ്ധനെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടികൂടി വിതുര പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :