പെണ്‍കുട്ടികള്‍ക്ക് മാത്രം; ബസിലെ ‘ജാക്കിച്ചാന്‍’‌മാരെ തിരിച്ചറിയാനുള്ള അഞ്ച് വഴികള്‍

ബസുകളിലും മെട്രോകളിലും സ്‌ത്രീകള്‍ക്ക് നേരെ പീഡനം നടക്കുന്നുണ്ട്

സ്‌ത്രീകള്‍ക്ക് നേരെ അതിക്രമം , പെണ്‍കുട്ടികള്‍ , ബസുകളിള്‍ പീഡനം
jibin| Last Updated: വ്യാഴം, 7 ഏപ്രില്‍ 2016 (19:02 IST)
സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് സ്‌ത്രീകള്‍ക്ക് ഏറ്റുവാങ്ങേണ്ടിവരുന്ന കയ്‌പ് നിറഞ്ഞ അനുഭവങ്ങള്‍ക്ക് ഒരു കുറവുമില്ല. സ്‌കൂളുകള്‍ മുതല്‍ വീടുകളില്‍ നിന്നുവരെ പെണ്‍കുട്ടികള്‍ക്ക് പീഡനം ഏറ്റുവാങ്ങേണ്ടി വരുന്നുണ്ട്. ഒരു ദിവസം 90 മുതല്‍ 95 പെണ്‍കുട്ടികള്‍വരെ ഇന്ത്യയില്‍ മാനഭംഗത്തിന് ഇരയാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ചില സംഭവങ്ങള്‍ മാത്രമാണ് പുറം‌ലോകം അറിയുന്നത്. ബസുകളിലും മെട്രോകളിലും സ്‌ത്രീകള്‍ക്ക് നേരെ പീഡനം നടക്കുന്നുണ്ട്. സ്‌പര്‍ശിക്കാനും ചേര്‍ന്നു നില്‍ക്കാനുമായി തിരക്കുള്ള ബസുകളിലും സബര്‍ബര്‍ ട്രെയിനുകളിലും യുവാക്കളടക്കമുള്ളവര്‍ കയറുന്നത് പതിവാണ്. ഇത്തരക്കാരെ ചെറുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇവരുടെ ലക്ഷ്യം മുന്‍‌കൂട്ടി മനസിലാക്കാന്‍ സാധിക്കും.

ബസുകളിലെയും ട്രെയിനുകളിലെയും ശല്ല്യക്കാരെ തിരിച്ചറിയാനുള്ള വഴികള്‍:-



1. തിരക്കുള്ള ബസുകളില്‍ മാത്രമായി കയറുകയും തിരക്കു പിടിച്ച് സ്‌ത്രീകള്‍ക്ക് സമീപത്തേക്ക് വരുന്നവരെയും ശ്രദ്ധിക്കണം.
2. മാന്യമായ വസ്‌ത്രങ്ങള്‍ ധരിച്ച് സമീപത്ത് വന്നു നില്‍ക്കുകയും മുട്ടിയുരുമി നില്‍ക്കാന്‍ കൊതിക്കുകയും ചെയ്യുന്നവരുടെ ലക്ഷ്യം പലതായിരിക്കും. ഇവരില്‍ നിന്ന് അകലം പാലിക്കണം.
3. അലക്ഷ്യമായി നില്‍ക്കുകയും സ്‌ത്രീകളുടെ ഇടയിലൂടെ പുറത്തക്ക് ഇറങ്ങാന്‍ ശ്രമിക്കുകയും ചെയ്യുന്നവരെ ശ്രദ്ധിക്കണം.
4. മദ്യം, ലഹരി മരുന്നുകള്‍ എന്നിവ ഉപയോഗിച്ചിരിക്കുന്നവരാണെന്ന് തോന്നിയാല്‍ അത്തരക്കാരോട് സമീപത്തു നിന്ന് മാറി നില്‍ക്കാന്‍ പറയുകയോ സ്വയം അകലം പാലിക്കുകയോ വേണം. ഇവര്‍ ഏതുനിമിഷവും മോശമായി പെരുമാറിയേക്കാം.
5. ഫ്രീക്കന്മാരായ ചെറുപ്പക്കാരെയും നാല്‍പ്പത്തിയഞ്ച് കഴിഞ്ഞവരെയും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

സ്‌ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ വളരെയധികം ആക്രമണങ്ങള്‍ ഇന്ന് നടക്കുന്നുണ്ട്. ഇവയെ മാനസികാമായി ചെറുക്കാനും പ്രതിരോധിക്കാനും സ്‌ത്രീകള്‍ക്ക് കരുത്തുണ്ടാകണം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :