കൊച്ചി|
സജിത്ത്|
Last Modified ഞായര്‍, 6 നവംബര്‍ 2016 (11:48 IST)
ഡേ കെയര്‍ സെന്ററില്‍ മൂന്ന് വയസുകാരിക്ക് ക്രൂരപീഡനം. കാക്കനാട് സാം കിഡ്സ് എന്ന ഡേ കെയര്‍ സ്ഥാപനത്തിലാണ് കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായത്. ഡേ കെയറിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രശേഖരനാണ് മൂന്ന് വയസുകാരിയെ പീഡനത്തിന് ഇരയാക്കിയത്. തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ട് ദിവസം മുമ്പായിരുന്നു കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചത്. ഇക്കാര്യം അവിടുത്തെ അധ്യാപകര്‍ അറിഞ്ഞെങ്കിലും ആരും പുറത്തു പറഞ്ഞില്ല. സെക്യൂരിറ്റി ജീവനക്കാരനെ സ്ഥാപനത്തില്‍ നിന്നും പുറത്താക്കിയാണ് അധ്യാപകര്‍ ഈ സംഭവം മറച്ചുവെച്ചതെന്ന് പൊലീസ് അറിയിച്ചു.
എന്നാല്‍ കഴിഞ്ഞ ദിവസം കുട്ടി പീഡനവിവരം വീട്ടില്‍ പറഞ്ഞതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ കളമശ്ശേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സെക്യൂരിറ്റി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം മറച്ചുവെച്ച അധ്യാപകര്‍ക്കെതിരേയും രക്ഷിതാക്കള്‍ പരാതി നല്കി.