മദ്യവും മയക്കുമരുന്നും നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു

രേണുക വേണു| Last Modified തിങ്കള്‍, 23 ഡിസം‌ബര്‍ 2024 (18:20 IST)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യവും മയക്കുമരുന്നും നല്‍കി അബോധാവസ്ഥയിലാക്കി പീഡിപ്പിച്ച കേസില്‍ രണ്ടു യുവാക്കളെ കൊടകര പൊലീസ് അറസ്റ്റ് ചെയ്തു.

കൊടകര കാവില്‍ കാരപ്പറമ്പില്‍ വീട്ടില്‍ സനല്‍കൃഷ്ണ(19), ആലത്തൂര്‍ വെളിയത്തുപറമ്പില്‍ വീട്ടില്‍ നിധിന്‍ (20) എന്നിവരെയാണ് ആലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ആലത്തൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പി.കെ.ദാസ്, എസ്.ഐ. അശ്വിന്‍ റോയ്, എ.എസ്.ഐ ആഷ്ലിന്‍ ജോണ്‍, സിപിഒ വി.കെ.കിരണ്‍, ഇ.എ.ശ്രീജിത്ത്, എം.ആഷിഖ്, പി.സന്ദീപ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :