പെണ്‍കുട്ടിയെ പീഡിപ്പിച്ച് ചിത്രങ്ങള്‍ പ്രചരിപ്പിച്ച കോട്ടയം സ്വദേശി അറസ്റ്റില്‍

സ്‌കൂള്‍ കാലം മുതല്‍ പെണ്‍കുട്ടിയുമായി പ്രതി പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുമായുളള ലൈംഗിക ബന്ധത്തിനിടെ ചിത്രങ്ങള്‍ പകര്‍ത്തി വാട്‌സ് ആപ്പില്‍ വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു

കോട്ടയം| priyanka| Last Modified ബുധന്‍, 13 ജൂലൈ 2016 (14:29 IST)
പ്രണയം നടിച്ച് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. അതിരമ്പുഴ കീഴേടത്ത് വീട്ടില്‍ പ്രിന്‍സ് പീറ്ററിനെ(20) യാണ് ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

സ്‌കൂള്‍ കാലം മുതല്‍ പെണ്‍കുട്ടിയുമായി പ്രതി പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുമായുളള ലൈംഗിക ബന്ധത്തിനിടെ ചിത്രങ്ങള്‍ പകര്‍ത്തി വാട്‌സ് ആപ്പില്‍ വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് നടപടി. കോട്ടയത്തെ വസ്ത്രവ്യാപാരശാലയില്‍ സെയില്‍സ്മാനായ ജോലി നോക്കുകയാണ് പ്രതി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :