വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ അദ്ധ്യാപകന്റെ ശ്രമം

പീഡനം, അധ്യാപകന്‍, പൊലീസ്
തിരുവനന്തപുരം| Last Modified ശനി, 14 ഫെബ്രുവരി 2015 (20:32 IST)
സ്കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് അദ്ധ്യാപകനെതിരെ പൊലീസ് കേസ്.
അയിരൂര്‍പ്പാറ ഹയര്‍ സെക്കന്ഡറി സ്കൂളില്‍ ഏഴാം ക്ലാ വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ്‌ കേസെടുത്തത്.

ഒരാഴ്ച മുമ്പായിരുന്നു സംഭവം. കുട്ടിയുടേ പിതാവിന്‍റെ പരാതിയെ തുടര്‍ന്ന് ഡി.പി.ഐ നിര്‍ദ്ദേശ പ്രകാരം ഡി.ഇ.ഒ വെള്ളിയാഴ്ച സ്കൂളിലെത്തി വിദ്യാര്‍ത്ഥിനിയുടെയും മറ്റു കുട്ടികളുടെയും മൊഴിയെടുത്തു.

കുട്ടികള്‍ അദ്ധ്യാപകനെതിരെ മൊഴിനല്‍കുകയായിരുന്നു. ഇയാള്‍ക്കെതിരെ ഇതിനു മുമ്പും ഇത്തരം പരാതി ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. പോത്തന്‍കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :