ഫോണ്‍ നമ്പര്‍ ലഭിച്ചില്ല, പിന്നെ കടന്നുപിടിച്ചു; പൊലീസ് സമ്മേളനത്തിനിടെ അവതാരകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് എ സി പി സസ്‌പെന്‍ഡ് ചെയ്‌തു

ഡിവൈഎസ്‌പി വിനയകുമാരന്‍ നായരെ സസ്‌പെന്‍ഡ് ചെയ്‌തു

rape attempt ,  police , arrest , vinayakumaran nair , ID manoj ebraham വിനയകുമാരന്‍ നായര്‍ , ഐജി മനോജ് ഏബ്രഹാം , ഹൈടെക് സെല്‍ , റേപ്പ് ,  അവതാരക
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 22 ഓഗസ്റ്റ് 2016 (16:13 IST)
വിദേശ പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ പങ്കെടുത്ത സൈബര്‍ ക്രൈം രാജ്യാന്തര സമ്മേളനത്തിനിടെ അവതാരകയായ യുവതിക്ക് നേരെ അപമര്യാദയായി പെരുമാറിയ
ഹൈടെക് സെല്‍ ഡിവൈഎസ്‌പി വിനയകുമാരന്‍ നായരെ തൽസ്‌ഥാനത്ത് നിന്ന് നീക്കി.

തിരുവനന്തപുരം റേഞ്ച് ഐജി നൽകിയ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ
നടപടിയെടുത്തത്. അന്വേഷണത്തിൽ സുതാര്യത വരുത്തുന്നതിനായി സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കൊല്ലം റൂറൽ എസ്പി അജിതാ ബീഗത്തെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.

കേരള പൊലീസിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച കൊല്ലത്ത് സൈബർ സുരക്ഷയെ കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം കൊക്കൂണിന്റെ അവസാനദിനമായിരുന്നു സംഭവം. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ജസ്റ്റീസ് പി. സദാശിവം, ഡിജിപി, വിദേശ പോലീസ് ഉദ്യോഗസ്‌ഥർ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങായിരുന്നു കൊക്കൂൺ. ദ്വിദിന സമ്മേളനത്തിൽ വിദേശരാജ്യങ്ങളിൽ നിന്നുള്ളപ്പെടെ അഞ്ചൂറോളം പ്രതിനിധികൾ പങ്കെടുത്തിരുന്നു.

വിനയകുമാരന്‍ നായര്‍ അവതാരകയായ പെണ്‍കുട്ടിയോട് മൊബൈല്‍ നമ്പര്‍ ആവശ്യപ്പെട്ടുവെങ്കിലും ലഭിക്കാതെ വന്നതോടെ
വേദിയുടെ ഇടനാഴിയില്‍ വെച്ച് യുവതിയെ കടന്നുപിടിക്കുകയായിരുന്നു. കുതറിയോടിയ പെണ്‍കുട്ടി സമ്മേളനഹാളിലുണ്ടായിരുന്ന പൊലീസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ പി. പ്രകാശിന്റെ അടുത്തെത്തി വിവരം ധരിപ്പിച്ചു.

എസ്പി പ്രകാശ് ഡിവൈഎസ്പി വിനയകുമാരനെ ചോദ്യം ചെയ്തശേഷം സമ്മേളനഹാളില്‍നിന്ന് ഇറക്കിവിടുകയും ചെയ്തു. പിന്നാലെ ഡിജിപിയെയും വിഷയം അറിയിച്ചു. അവതാരകയുടെ പരാതി എത്തും മുമ്പുതന്നെ സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ദക്ഷിണ മേഖലാ ഐജി മനോജ് ഏബ്രഹാമിനോടു നിര്‍ദേശിക്കുകയും ചെയ്‌തു.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ പരാതി ലഭിച്ചിട്ടില്ല എന്നാണ് അറിയുന്നത്. സ്‌ത്രീകളുടെ പരാതികള്‍ ഉള്‍പ്പെടെ കൈകാര്യം ചെയ്യുന്നതിന് ആരംഭിച്ച സ്‌ത്രീസുരക്ഷാ പദ്ധതിയുടെ കൂടി ചുമതലയുള്ള ഉദ്യോഗസ്ഥനില്‍ നിന്നാണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമം ഉണ്ടായിരിക്കുന്നത്. പരിപാടിയുടെ ചുമതല ഇല്ലാറ്റിരുന്ന വിനയകുമാരന്‍ മനപ്പൂര്‍വം ഇവിടെ ചുറ്റിപ്പറ്റി നില്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സമ്മേളന ഹാളിലുണ്ടായിരുന്ന വിദേശ പ്രതിനിധികള്‍ പീഡനശ്രമമറിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :