പീഡനാരോപണം: സി പി എം കൌണ്‍സിലര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു

പീഡനാരോപണം: ജയന്തനെതിരെ അന്വേഷണം ആരംഭിച്ചു

തൃശൂര്‍| Last Modified വെള്ളി, 4 നവം‌ബര്‍ 2016 (08:33 IST)
കൂട്ടബലാത്സംഗം ചെയ്തെന്ന വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് വടക്കാഞ്ചേരി നഗരസഭ കൌണ്‍സിലര്‍ പി എന്‍ ജയന്തനെതിരെ അന്വേഷണം ആരംഭിച്ചു. ബ്ലോക്ക് ജോയിന്റെ സെക്രട്ടറിയും കൌണ്‍സിലറുമായ ജയന്തന്‍ ഉള്‍പ്പെടെ നാലുപേര്‍ ചേര്‍ന്ന് രണ്ടുവര്‍ഷം മുമ്പ് തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന വീട്ടമ്മയുടെ പരാതിയെ തുടര്‍ന്നാണ് അന്വേഷണം.

മുഖ്യമന്ത്രിയുടെ മീഡിയ സെല്‍ പരാതി സ്വീകരിച്ച ഉടന്‍ തന്നെ തൃശൂര്‍ റേഞ്ച് ഐ ജി എം ആര്‍ അജിത് കുമാറില്‍ നിന്ന് പ്രാഥമികാന്വേഷണ വിവരങ്ങള്‍ തേടി. കൂടാതെ, നേരത്തെ യുവതി പരാതി നല്കിയപ്പോള്‍ അന്വേഷിച്ച പേരാമംഗലം സി ഐ മണികണ്ഠനില്‍ നിന്ന് ഐ ജി നേരിട്ട് വിശദീകരണം എടുത്തു. വിശദീകരണം നല്കിയെന്ന് സി ഐ സ്ഥിരീകരിച്ചു.

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വഴിയാണ് സംഭവം ലോകമറിഞ്ഞത്. തുടന്ന്, കഴിഞ്ഞദിവസം ഭാഗ്യലക്ഷ്‌മിക്കൊപ്പം യുവതിയും ഭര്‍ത്താവും വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇത് രണ്ടിന്റെയും അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സിറ്റി പൊലീസ് കേസ് അന്വേഷിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :