വെബ്ദുനിയ ലേഖകൻ|
Last Modified വെള്ളി, 19 ഫെബ്രുവരി 2021 (10:36 IST)
ആലപ്പുഴ: അമേരിക്കൻ കമ്പനികൾക്ക് കേരള തീരം തുറന്നുകൊടുത്തത് കോടികളുടെ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമേരിക്കൻ കമ്പനിയായ ഇഎംസിസി ഇന്റർനാഷ്ണലുമായി സർക്കാർ കഴിഞ്ഞ ആഴ്ച 5000 കോടിയുടെ കരാറിൽ ഒപ്പിട്ടു. ഇതിന് പിന്നിൽ കോടികളുടെ അഴിമതി നടന്നതായി രമേശ് ചെന്നിത്തൽ ആരോപിയ്ക്കുന്നു. വൻകിട കുത്തക കമ്പനികൾക്കായി കേരള തീരം തുറന്നുകൊടുക്കാനാണ് പിണറായി സർക്കാർ തീരുമാനിച്ചിരിയ്ക്കുന്നത്. മത്സ്യ തൊഴിലാളികളുടെ വയറ്റത്തടിയ്കുന്നതാണ് ഈ കരാർ.
കമ്പനിയുമായി മരാർ ഒപ്പിടുന്നതിന് മുൻപ് ഇടതുമുന്നണിയിലോ മന്ത്രിസഭയിലോ ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. വിദേശ കപ്പലുകൾ കേരള തീരത്തേഉക്ക് കൊണ്ടുവരാൻ കുത്തക കമ്പനികളൂമായി ഗൂഢാലോചന നടത്തി. ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയത് ഫിഷറീസ് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മയാണ്. സ്പ്രിംക്ലർ, ഇ മൊബിലിറ്റി പദ്ധതികളെക്കാൾ വലിയ അഴിമതിയാണ് ഇതിൽ നടന്നിരിയ്ക്കുന്നത്. നാലായിരത്തിലധികം ട്രോളറുകളും, അഞ്ച് കൂറ്റൻ കപ്പലുകളും ഉൾപ്പടെ കടലിന്റെ അടിത്തട്ട് വരെ അരിച്ചുപെറുക്കുന്ന വൻ കൊള്ളയാണ് അമേരിക്കൻ കമ്പനി ആസുത്രണം ചെയ്യുന്നത്, കുറ്റൻ കപ്പലുകൾ ഉപയോഗിച്ച് വിദേശ കമ്പനികൾ കേരള തീരത്ത് മത്സ്യബന്ധനം നടത്തുന്നതിനെ എല്ലാ രാഷ്ട്രീയ പാർട്ടികളും എതിർത്തിട്ടുള്ളതാണെന്നും ചെന്നിത്തല പറഞ്ഞു.