വെബ്ദുനിയ ലേഖകൻ|
Last Updated:
തിങ്കള്‍, 5 ഒക്ടോബര്‍ 2020 (11:14 IST)
തിരുവനന്തപുരം: കോൺസലേറ്റിൽനിന്നും ഐഫോൺ സമ്മാനമായി സ്വികരിച്ചു എന്ന യുണിടാക് എംഡി സന്തോഷ് ഈപ്പന്റെ ആരോപണത്തിൽ വക്കിൽ നോട്ടീസ് അയച്ച് പ്രതിപക്ഷ് നേതാാവ് രമേശ് ചെന്നിത്തല. ഹർജിയിലെ തെറ്റായ ആരോപണങ്ങൾ അപകീർത്തി ഉണ്ടാക്കി എന്ന് ചുണ്ടിക്കാട്ടിയാണ് വക്കീൽ നോട്ടിസ്. രണ്ടാഴ്ചയ്ക്കകം മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യമായി മാപ്പ് പറയണം, അല്ലെങ്കിൽ ഒരു കോടി രൂപ നഷ്ടപരിഹാരമായി നൽകണം എന്നും വക്കീൽ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്..
ആരിൽനിന്നും ഐഫോണോ മറ്റു സമ്മാനങ്ങളോ സ്വീകരിച്ചിട്ടില്ല. ഐഫോൺ സമ്മാനമായി സ്വീകരിച്ചു എന്ന ആരോപണത്തിന് പിന്നിൽ സിപിഎമ്മാണ്. സിപിഎമ്മിനെ പ്രീതിപ്പെടുത്തി സിബിഐ അന്വേഷണത്തിൽനിന്നും രക്ഷപ്പെടാനാണ് സന്തോഷ് ഈപ്പൻ ശ്രമിയ്ക്കുന്നത്. സന്തോഷ് ഈപ്പന്റെ ആരോപണങ്ങൾ കോടിയേരി ഏറ്റുപിടിച്ചത് ഈ ഒത്തുകളിയ്ക്ക് തെളിവാണെന്നും
രമേശ് ചെന്നിത്തല പറഞ്ഞു.