സ്വപ്നയ്ക്ക് അഞ്ച് ഐഫോണുകൾ നൽകി, അതിലൊന്ന് പ്രതിപക്ഷ നേതാവിന് നൽകാനായിരുന്നു: യൂണിടാക് ഉടമയുടെ ആരോപണം നിഷേധിച്ച് ചെന്നിത്തല

വെബ്ദുനിയ ലേഖകൻ| Last Updated: വെള്ളി, 2 ഒക്‌ടോബര്‍ 2020 (10:15 IST)
പ്രതിപക്ഷ നേതാവ് ഉൾപ്പടെയുള്ളവർക്ക് നൽകുന്നതിനായി അഞ്ച് ഐഫോണുകൾ സ്വപ്നയ്ക്ക് വാങ്ങി നൽകിയിരുന്നു എന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ. 4.48 കോടി രൂപ സ്വപ്ന വഴി കമ്മീഷനായി നൽകി എന്നും വ്യക്തമാക്കി. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ സിബിഐ അന്വേഷണം സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തൽ.

യുഎഇ ദിമാഘോഷ ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് സമ്മാനമായി നൽകുന്നതിനാണ് ഫോൻ വാങ്ങി നൽകാൻ സ്വപ്ന ആവശ്യപ്പെട്ടത്. മുഖ്യാതിഥിയായി പങ്കെടുത്ത പ്രതിപക്ഷ നേതാവ് ഉൾപ്പടെയുള്ളവർക്ക് ഐഫോണുകൾ സമ്മാനമായി നൽകി. ഈ ഫോണുകളുടെ ബില്ല് ഹാജരാക്കിയിട്ടുണ്ട് എന്നും ഹർജിയിൽ വ്യക്തമാക്കുന്നു. 3.80 കൊടി രൂപ കോൺസലേറ്റ് സാമ്പത്തിക വിഭാഗം മേധാവി ഖാലിദിന് കൈമാറി. 68 ലക്ഷം രൂപ സന്ദീപ് നായരുടെ അക്കൗണ്ടിലേയ്ക്കും കൈമാറി.

സ്വപ്ന പറഞ്ഞിട്ടാണ് കരാർ ലഭിയ്ക്കുന്നതിനുള്ള ടെൻഡറിൽ പങ്കെടുത്തത്. വടക്കാഞ്ചേരിലെ പദ്ധതിയ്ക്ക് പുറമേ ഭാവിയിലും പാദ്ധതികൾക്ക് കരാർ ലഭിയ്ക്കും എന്ന പ്രതീക്ഷയിലാണ് യുഎഇ കോൺസലേറ്റ് ആവശ്യപ്പെട്ട പ്രകാരം സ്വപ്‌ന വഴി കമ്മീഷൻ നൽകിയത്. കോൺസലേറ്റിന്റെ നിർമ്മാണ കരാർ ഏറ്റെടുത്ത യൂണിടാക്ക് എഫ്സിആർഐ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും സന്തോഷ് ഈപ്പൻ ഹർജിയിൽ പറയുന്നു.

ഐഫോൺ സമ്മാനമായി സ്വീകരിച്ചു എന്ന സന്തോഷ് ഈപ്പന്റെ ആരോപണം പ്രതിപക്ഷ നേതാവ് നിഷേധിച്ചു. കൊൺസലേറ്റിന്റെ ചടങ്ങിൽ നറുക്കെടുപ്പിലൂടെ വിജയികളായവർക്കാണ് ഫോൺ നൽകിയത് എന്നും കോൺസലേറ്റിൽനിന്നും താൻ ഒരു സമ്മാനവും സ്വീകരിച്ചിട്ടില്ല എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

തൊഴിൽ ദിനങ്ങൾ ആഴ്ചയിൽ രണ്ടെന്ന നിലയിൽ ചുരുങ്ങും, അടുത്ത ...

തൊഴിൽ ദിനങ്ങൾ ആഴ്ചയിൽ രണ്ടെന്ന നിലയിൽ ചുരുങ്ങും, അടുത്ത ദശകത്തിൽ തന്നെ അത് സംഭവിക്കും: ബിൽ ഗേറ്റ്സ്
പല രാജ്യങ്ങളും ആഴ്ചയില്‍ 3 ദിവസം അവധി എന്ന നിലയിലേക്ക് മാറുന്നുണ്ടെങ്കിലും ഇന്ത്യയില്‍ ...

പാക് വ്യോമയാന പാതയടക്കുന്നതോടെ വിമാനയാത്രയുടെ ദൂരം കൂടും, ...

പാക് വ്യോമയാന പാതയടക്കുന്നതോടെ വിമാനയാത്രയുടെ ദൂരം കൂടും, നിരക്കും ഉയരാൻ സാധ്യത
റൂട്ടുകളിലെ മാറ്റം യാത്രക്കാരെ കൃത്യമായി അറിയിക്കണമെന്നാണ് പ്രധാനനിര്‍ദേശം. ഇതിന് പുറമെ ...

ജോലി തട്ടിപ്പിനെതിരെ ജാഗ്രത വേണം: കേരള ദേവസ്വത്തില്‍ ...

ജോലി തട്ടിപ്പിനെതിരെ ജാഗ്രത വേണം: കേരള ദേവസ്വത്തില്‍ ജോലിയെന്ന് പറഞ്ഞ് തട്ടിപ്പുകള്‍ നടക്കുന്നുവെന്ന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്
ചില അനാവശ്യ വ്യക്തികള്‍ റിക്രൂട്ട്‌മെന്റ് പ്രക്രിയയില്‍ സ്വാധീനം ചെലുത്തി മുന്‍ഗണന ...

സിനിമാ വിതരണക്കാരനെന്ന വ്യാജേന തീയേറ്ററുകളിൽ നിന്ന് 30 ...

സിനിമാ വിതരണക്കാരനെന്ന വ്യാജേന തീയേറ്ററുകളിൽ നിന്ന് 30 ലക്ഷം തട്ടിയതായി പരാതി
സിനിമാ വിതരണ കമ്പനി പ്രതിനിധി ആയി ചമഞ്ഞ് സംസ്ഥാനത്തെ വിവിധ സിനിമാ തിയേറ്ററുകളില്‍ നിന്ന് ...

ഇന്ത്യയ്ക്ക് മാത്രമായി 130 ആണവായുദ്ധങ്ങൾ കയ്യിലുണ്ട്, ...

ഇന്ത്യയ്ക്ക് മാത്രമായി 130 ആണവായുദ്ധങ്ങൾ കയ്യിലുണ്ട്, വെള്ളം തന്നില്ലെങ്കിൽ യുദ്ധം തന്നെ, ഭീഷണിയുമായി പാക് മന്ത്രി
ഇന്ത്യയെ മാത്രം ലക്ഷ്യമിട്ട് 130 ആണവായുധങ്ങള്‍ പാകിസ്ഥാന്റെ കൈവശമുണ്ടെന്നും അത് ...