ഹരിപ്പാട് മെഡിക്കൽ കോളജ് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നു; കെപിസിസി പ്രസിഡന്റിനെ മാറ്റണമെന്ന ചര്‍ച്ചകള്‍ നടന്നിട്ടില്ല - ചെന്നിത്തല

പാര്‍ട്ടിക്കും സര്‍ക്കാരിനും പാളിച്ചകള്‍ പറ്റിയിട്ടുണ്ട് ചെന്നിത്തല

രമേശ് ചെന്നിത്തല , ഹരിപ്പാട് മെഡിക്കൽ കോളജ് , കെപിസിസി , വിഎം സുധീരന്‍ , ജി സുധാകരൻ
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 6 ജൂണ്‍ 2016 (11:33 IST)
ഹരിപ്പാട് മെഡിക്കല്‍ കോളജ് പദ്ധതിക്കായി 800 ഏക്കര്‍ ഏറ്റെടുത്തുവെന്ന പ്രസ്‌താവന തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട് മെഡിക്കല്‍ കോളജ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം കാര്യങ്ങള്‍ പറയുന്നത്. മെഡിക്കല്‍ കോളജിന് ആവശ്യം 27 ഏക്കര്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ശനി ഞായര്‍ ദിവസങ്ങളില്‍ ചേര്‍ന്ന കെപിസിസി ക്യാമ്പ് എക്‌സിക്യുട്ടീവില്‍ കെപിസിസി പ്രസിഡന്റിനെ മാറ്റണമെന്ന ചര്‍ച്ചകള്‍ നടന്നിട്ടില്ല. പാര്‍ട്ടിക്കും സര്‍ക്കാരിനും പാളിച്ചകള്‍ പറ്റിയിട്ടുണ്ടെന്നും ചെന്നിത്തല പ്രതികരിച്ചു. നേതൃമാറ്റം എന്ന ആവശ്യം എക്‌സിക്യുട്ടീവില്‍ ഉയര്‍ന്നിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും രാവിലെ പറഞ്ഞു. യോഗവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകൾ തെറ്റാണ്. നേതൃമാറ്റം എന്ന ആവശ്യം യോഗത്തില്‍ ഉണ്ടായി എന്ന നിലയ്ക്കുവന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്‍. മാധ്യമപ്രവര്‍ത്തകര്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മെഡിക്കൽ കോളജിന് മാർഗനിർദേശങ്ങൾ ലംഘിച്ച് കൺസൾട്ടൻസി കരാർ നൽകിയ കാര്യം അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അറിയുമായിരുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഉയർന്ന തുകയ്ക്ക് കരാർ ഉറപ്പിച്ചതിലൂടെ സർക്കാരിന് 4.61 കോടി രൂപ നഷ്ടം വന്നു. വിജിലൻസ് അന്വേഷണത്തിൽ ഉദ്യോഗസ്ഥർ കുടുങ്ങുമെന്നും സുധാകരൻ വ്യക്തമാക്കിയിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :