രേണുക വേണു|
Last Modified വെള്ളി, 18 മാര്‍ച്ച് 2022 (16:00 IST)
എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ-റെയിലിനെതിരെ പുസ്തകമെഴുതി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 'ആര്‍ക്കും വേണ്ടാത്ത കെ റെയില്‍' എന്നാണ് ചെന്നിത്തലയുടെ പുസ്തകത്തിന്റെ പേര്. കെ റെയിലിനെ എതിര്‍ക്കാനുള്ള കാരണങ്ങള്‍ അടങ്ങുന്നതാണ് പുസ്തകം. പുസ്തകത്തിന്റെ പ്രകാശനം ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് നല്‍കികൊണ്ടാണ് ഉമ്മന്‍ചാണ്ടി പുസ്തകപ്രകാശനം നടത്തിയത്.