നവോത്ഥാന നായകന്റെ കപട വേഷം പിണറായി വിജയൻ അഴിച്ചുവയ്ക്കണം, ഭക്തർക്കൊപ്പം എന്ന് പറയാൻ ധൈര്യമുണ്ടോ: രമേശ് ചെന്നിത്തല

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 7 ഫെബ്രുവരി 2021 (11:16 IST)
ശബരിമല വിഷയത്തിൽ മുഖ്യമത്രി പിണറായി വിജയനെയും എൽഡിഎഫിനെയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രമെശ് ചെന്നിത്തല. ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പം എന്ന് പറയാൻ എൽഡിഎഫിന് ധൈര്യമുണ്ടോ എന്നാണ് പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളി. മുഖ്യമന്ത്രി നവോത്ഥാന നായകന്റെ കപട വേഷം അഴിച്ചുവയ്ക്കണമെന്നും പറഞ്ഞു. ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പമാണോ അല്ലയോ എന്നത് എൽഡിഎഫ് വ്യക്തമാക്കണം. അഫിഡബിറ്റ് കോടതിയിൽ തിരുത്തി നൽകാൻ സർക്കാർ തായ്യാറാകുമോ. കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന് പറയാൻ പോലും കഴിയത്ത നിലയിലേയ്ക്ക് സിപിഎം മാറിയിരിയ്ക്കുന്നു. സമ്പന്ന ബൂർഷ്വ ശക്തികളുടെ കൈപ്പിടിയിലാണ് ഇപ്പോൾ സിപിഎം എന്നും രമേശ് ചെന്നിത്തല വിമർശനം ഉന്നയിച്ചു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :