പത്തനംതിട്ട|
കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 17 ഫെബ്രുവരി 2021 (21:03 IST)
ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിനുമുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന് മുട്ടിലിഴയേണ്ടിവന്നെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പരിഹാസം. ഇനിയും മുട്ടിലിഴയാനുള്ള സാഹചര്യമുണ്ടാകുന്നതിന് മുമ്പ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണണമെന്നും ചെന്നിത്തല നിര്‍ദ്ദേശിച്ചു.
അനാവശ്യസമരമെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് ഇപ്പോള്‍ സമരത്തിന് മുന്നില്‍ മുട്ടുമടക്കേണ്ടിവന്നു. പിണറായി വിജയനാണ് ഇപ്പോള്‍ മുട്ടിലിഴയുന്നത് - ചെന്നിത്തല പറഞ്ഞു.
ജനരോഷത്തെ ഭയന്നാണ് അനധികൃത നിയമനം സ്ഥിരപ്പെടുത്താനുള്ള നീക്കം സര്‍ക്കാര്‍ നിര്‍ത്തിയതെന്നും ചെന്നിത്തല ആരോപിച്ചു.