മോഡിയാണെങ്കിലും ഇടവേള ബാബു സഹകരിച്ചേനെ, ശബ്ദരേഖാ തെളിവുമായി ഉണ്ണിത്താന്‍ തുറന്നടിക്കുന്നു

Last Modified വെള്ളി, 27 മാര്‍ച്ച് 2015 (17:45 IST)
തന്നെ കെഎസ്എഫ്ഡിസി ചെയര്‍മാനാക്കിയതില്‍ പ്രതിഷേധിച്ച് ഇടവേള ബാബു രാജിവെച്ചത് ബാഹ്യ സമ്മര്‍ദ്ദം മൂലമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാജ് മോഹന്‍ ഉണ്ണിത്താന്‍, ഇത് തെളിയിക്കുന്ന ശബ്ദരേഖ തന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിനനുവദിച്ച അഭിമുഖത്തിലാണ് രാജ് മോഹന്‍ ഉണ്ണിത്താന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

രാജ് മോഹന്‍ ഉണ്ണിത്താനോട് യാതൊരു വിരോധമില്ല, അദ്ദേഹം ചെയര്‍മാനായതില്‍ യാതൊരു അഭിപ്രായ വിത്യാസമില്ലെന്നും നരേന്ദ്ര മോഡി ചെയര്‍മാനായാല്‍ പോലും അദ്ദേഹവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും ശബ്ദരേഖയില്‍
ഇടവേള ബാബു പറഞ്ഞതായാണ് രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞത്. കൂടാതെ ഇതിന് മുന്‍പും രാഷ്ട്രീയ നിയമനങ്ങള്‍ കെഎസ്എഫ്ഡിസിയില്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ തിങ്കളാഴ്ച രാജ്മോഹന്‍ ഉണ്ണിത്താനെ കെഎസ്എഫ്ഡിസി ചെയര്‍മാനാക്കിയതില്‍ പ്രതിഷേധിച്ച്
മണിയന്‍പിള്ള രാജുവും ഇടവേള ബാബുവും കെഎസ്എഫ്ഡിസി ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും രാജിവെച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :