രാജാക്കാട്ട് നിയന്ത്രണം വിട്ട വാന്‍ ഇരുപതടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു; അഞ്ചുപേര്‍ക്ക് പരുക്ക്

രാജാക്കാട്ട് നിയന്ത്രണം വിട്ട വാന്‍ ഇരുപതടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു; അഞ്ചുപേര്‍ക്ക് പരുക്ക്

രാജാക്കാട്ട്| JOYS JOY| Last Modified ചൊവ്വ, 12 ജൂലൈ 2016 (09:32 IST)
നിയന്ത്രണം വിട്ട വാന്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരുക്ക്. ഇടുക്കി രാജാക്കാട് ആണ് അപകടമുണ്ടായത്. പരുക്കേറ്റവര്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

പുറ്റടി - ചേരിയാര്‍ സ്വദേശികളായ സഞ്ജീവ്, രക്ഷകര്‍, നാഗരാജ്, പവന്‍രാജ്, മഹേന്ദ്രന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. തലയ്ക്ക് സാരമായി പരുക്കേറ്റ സഞ്ജീവിന്റെ നില ഗുരുതരമാണ്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ആയിരുന്നു സംഭവം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :