രാജധാനി പൊളിക്കാനുള്ള ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ബിജു രമേശ്

രാജധാനി പൊളിക്കാനുള്ള ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ബിജു രമേശ്

തിരുവനന്തപുരം| JOYS JOY| Last Modified ചൊവ്വ, 5 ഏപ്രില്‍ 2016 (15:01 IST)
തലസ്ഥാനനഗരിയിലെ കെട്ടിട സമുച്ചയം അളന്നു തിട്ടപ്പെടുത്തി പൊളിക്കാന്‍ അനുമതി നല്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്കുമെന്ന് ബിജു രമേശ്. വിധിയില്‍ അപാകതയുണ്ടെങ്കില്‍ അപ്പീല്‍ പോകും. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ തെറ്റിദ്ധരിപ്പിച്ചെന്ന് ബിജു രമേശ് ആരോപിച്ചു.

സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച രാജധാനി കെട്ടിട സമുച്ചയം അളന്നുതിട്ടപ്പെടുത്തി പൊളിക്കാന്‍ ഹൈക്കോടതി ഇന്ന് അനുമതി നല്കിയിരുന്നു. ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് ഇത്. തെക്കേക്കര കനാല്‍ കയ്യടക്കി നിര്‍മ്മിച്ച ഭാഗം പൊളിച്ചു നീക്കാനാണ് ഹൈക്കോടതി ഇപ്പോള്‍ അനുമതി നല്‍കിയത്.

ഇതു കൂടാതെ ഹോട്ടലിന്റെ മറ്റേതെങ്കിലും ഭാഗത്ത് ഇത്തരത്തില്‍ കയ്യേറ്റം നടന്നിട്ടുണ്ടെങ്കില്‍ അതും തിരിച്ചു പിടിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം, പൊളിച്ചു മാറ്റുമ്പോള്‍ പ്രധാന കെട്ടിടത്തിന് കേടുപാടുകള്‍ വരുത്തരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :