സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 4 ജൂലൈ 2023 (14:53 IST)
അതിശക്തമായ
മഴ സംസ്ഥാനത്തുടനീളം തുടര്‍ച്ചയായി പെയ്യുന്ന സാഹചര്യത്തില്‍
ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്ത സാഹചര്യങ്ങളെ നേരിടുന്നതിനുള്ള പ്രതികരണ സംവിധാനങ്ങളുടെ ക്ഷമത വിലയിരുത്തുന്നതിനായി റവന്യു മന്ത്രി കെ രാജന്‍ ഉന്നത തല യോഗം വിളിച്ചു ചേര്‍ക്കുന്നു. ഇന്ന് വൈകീട്ട്
5 മണിക്ക് ലാന്റ് റവന്യു കമീഷണറേറ്റിലാണ് യോഗം ചേരുന്നത്.ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍, ,ആര്‍ഡീഓ, തഹസില്‍ദാര്‍ എന്നീ തലങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.