കുടൽ കരണ്ടുതിന്നുന്ന ഷിഗല്ല ബാക്ടീരീയ സംസ്ഥാനത്ത് വ്യാപകം

വയറിളക്കത്തിനു പുറമെ വയറു വേദനയും ഛർദിയും ശരീരത്തിനു ചൂടും കാണും

  സംസ്ഥാനത്ത് മഴ , ഷിഗല്ല ബാക്ടീരീയ , വയറിളക്കം , പനി
ആലപ്പുഴ| jibin| Last Modified വ്യാഴം, 23 ജൂണ്‍ 2016 (08:23 IST)
കനത്തതിന് പിന്നാലെ പനി വ്യാപകമായതോടെ കുടൽ കരണ്ടുതിന്നുന്ന ഷിഗല്ല ബാക്ടീരിയ മൂലമുണ്ടാകുന്ന വയറിളക്കം പടരുന്നു. കോഴിക്കോട് രണ്ടു പേരും തിരുവനന്തപുരത്ത് ഒരാളും വയറിളക്ക രോഗം മൂലം മരിച്ചതോടെയാണ് ഷിഗല്ല ബാക്ടീരിയെക്കുറിച്ച് അധികൃതര്‍ക്ക് ബോധമുണ്ടായത്.

കുട്ടികളില്‍ വളരെവേഗം ബാധിക്കുന്ന ഷിഗല്ല ബാക്ടീരിയ ബാധിച്ചാല്‍ വയറിളക്കം ശക്തമാകുകയും തളര്‍ച്ചയും ക്ഷീണവും കൂടി മരണത്തിന് കാരണമാകുകയും ചെയ്യും. ഷിഗല്ല ബാക്ടീരിയ ശരീരത്തിലെത്തിയാല്‍ മാരകമായ വയറിളക്കത്തിനു കാരണമാകും.
സാധാരണ വയറിളക്കമെന്നു കരുതി ചികിൽസ നല്‍കിയാല്‍ മരണം ഉറപ്പാണ്.

കുടലിന്റെ ശ്ലേഷ്മ ആവരണവും ഭിത്തിയും ബാക്ടീരിയ കരണ്ടു തിന്നുന്നതോടെ മലത്തിനൊപ്പം രക്തവും പഴുപ്പും പുറത്തേക്കു വമിക്കും. വയറിളക്കത്തിനു പുറമെ വയറു വേദനയും ഛർദിയും ശരീരത്തിനു ചൂടും കാണും. ഉടൻ ആന്റിബയോട്ടിക് അടക്കമുള്ള ചികിൽസ നൽകിയാൽ രോഗം ഭേദപ്പെടുത്താം. അല്ലാത്ത പക്ഷം മരണം ഉറപ്പാണ്.

രോഗബാധയെ തുടർന്നു മൂന്നു പേർ മരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി. ആരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :