കനത്ത മഴ: വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കോഴിക്കോട്| JOYS JOY| Last Modified തിങ്കള്‍, 20 ജൂലൈ 2015 (09:43 IST)
കനത്ത തുടരുന്ന സാഹചര്യത്തില്‍ വടക്കന്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. കോഴിക്കോട്, വയനാട്, കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി ആയിരിക്കുമെന്ന് അതതു ജില്ലകളിലെ കളക്‌ടര്‍മാര്‍ അറിയിച്ചു.

പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആയിരിക്കും തിങ്കളാഴ്ച അവധി.

അവധിയെ തുടര്‍ന്ന് കണ്ണൂര്‍ സര്‍വ്വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും
മാറ്റി വെച്ചു. അതേസമയം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ പരീക്ഷകളില്‍ മാറ്റമുണ്ടാകില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :