സംസ്ഥാനത്ത് കനത്ത മഴ തുടരും, ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

അഭിറാം മനോഹർ| Last Modified ഞായര്‍, 8 ഓഗസ്റ്റ് 2021 (08:53 IST)
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇതിനെ തുടർന്ന് തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിലും കാസർകോടും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മീൻപിടുത്തക്കാർ കടലിൽ പോകരുത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. താഴ്‌ന്ന പ്രദേശങ്ങൾ, നദീ തീരങ്ങൾ,ഉരുൾ‌പൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവിടെയുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരത്തിനും നിയന്ത്രണമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :