രേണുക വേണു|
Last Modified തിങ്കള്‍, 4 ഏപ്രില്‍ 2022 (10:22 IST)
സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേക്ക് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏപ്രില്‍ ഏഴ് വരെയാണ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുളളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേനല്‍ മഴ ലഭിക്കുമെന്നാണ് നിരീക്ഷണം.