മഴയിൽ മുങ്ങി നാടും നഗരവും, ശക്തമായ കാറ്റിൽ വൻവൃക്ഷങ്ങളും കടപുഴകി വീണു, നൂറ് കണക്കിന് വീടുകൾ തകർന്നു

ശക്തമായ മഴയിലും കാറ്റിലും ആലപ്പുഴയിൽ കനത്ത നാശം. രണ്ടു ദിവസമായി തുടർന്ന് പെയ്യുന്ന കനത്തമഴയിൽ നൂറുകണക്കിന് വീടുകളാണ് വെള്ളത്തിനടിയിലായത്. നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. 81 മില്ലിമീറ്റർ മഴയാണ് ആലപ്പുഴയിൽ മാത്രമായി ലഭിച്ചത്.

ആലപ്പുഴ| aparna shaji| Last Modified വെള്ളി, 10 ജൂണ്‍ 2016 (12:10 IST)
ശക്തമായ മഴയിലും കാറ്റിലും ആലപ്പുഴയിൽ കനത്ത നാശം. രണ്ടു ദിവസമായി തുടർന്ന് പെയ്യുന്ന കനത്തമഴയിൽ നൂറുകണക്കിന് വീടുകളാണ് വെള്ളത്തിനടിയിലായത്. നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. 81 മില്ലിമീറ്റർ മഴയാണ് ആലപ്പുഴയിൽ മാത്രമായി ലഭിച്ചത്.

കനത്തമഴയെ കൂടാതെ ശക്തമായ കാറ്റിൽ വൻവൃക്ഷങ്ങൾ കടപുഴകി വീഴുകയും വീടുകൾ തകർന്നടിയുകയും ചെയ്തു. വീടുകൾ നഷ്ടമായ നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. താഴ്ന്ന പ്രദേശങ്ങളിലെ ആയിരക്കണക്കിന് വീടുകളാണ് വെള്ളത്തിനടിയിലായത്.

അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലായി ആറ്‌ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ റവന്യൂ വകുപ്പ്‌ തുറന്നിട്ടുണ്ട്‌.
ചേര്‍ത്തല താലൂക്കിലെ അര്‍ത്തുങ്കല്‍, ചേര്‍ത്തല വടക്ക്‌, പട്ടണക്കാട്‌ വില്ലേജുകളിലായി അഞ്ച്‌ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു. അര്‍ത്തുങ്കലില്‍ രണ്ട്‌ കേന്ദ്രങ്ങളിലായി 30 കുടുംബങ്ങളെയും പട്ടണക്കാട്‌ രണ്ട്‌ കേന്ദ്രങ്ങളിലായി 30 കുടുംബങ്ങളെയും ചേര്‍ത്തല വടക്ക്‌ ഒരു കേന്ദ്രത്തില്‍ 15 കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :