ചങ്ങനാശേരി-തിരുവല്ല റൂട്ടിൽ പാളത്തിൽ വിള്ളൽ; ട്രെയിൻ ഗതാഗതം വൈകുമെന്ന് അധികൃതര്‍

കോട്ടയം റൂട്ടിൽ പാളത്തിൽ വിള്ളൽ

kottayam, changanasseri, thiruvalla, railway കോട്ടയം, ചങ്ങനാശേരി, തിരുവല്ല, റെയില്‍‌വെ
കോട്ടയം| സജിത്ത്| Last Modified ഞായര്‍, 6 നവം‌ബര്‍ 2016 (09:55 IST)
തിരുവല്ലക്കും ചങ്ങനാശേരിക്കും ഇടയിലുള്ള റെയിൽപാളത്തിൽ വിള്ളൽ കണ്ടെത്തി. പ്രദേശവാസികളാണ് വിള്ളൽ കണ്ടെത്തിയ വിവരം റെയിൽവേ അധികൃതരെ അറിയിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം.



തുടർന്ന് റെയിൽവേ എൻജിനീയറിങ് വിഭാഗം സ്ഥലത്തെത്തുകയും വിള്ളലുകള്‍ താൽകാലികമാ‍യി പരിഹരിക്കുകയും ചെയ്തു. വിള്ളലിനെ തുടർന്ന് പിടിച്ചിട്ട തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസ് അര മണിക്കൂർ വൈകിയാണ് യാത്ര പുനരാരംഭിച്ചത്. ഈ റൂട്ടിൽ രണ്ടു ദിവസത്തേക്ക് എല്ലാ ട്രെയിനുകളും വേഗത കുറച്ചേ കടത്തിവിടുയെന്ന് അധികൃതർ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :