അനധികൃത സ്വത്ത്: സബ് രജിസ്‍ട്രാറുടെ വീട്ടില്‍ റെയ്ഡ്

പെരിന്തല്‍മണ്ണ| Last Modified ബുധന്‍, 23 ജൂലൈ 2014 (19:59 IST)
അനധികൃതമായി കണക്കില്ലാതെ സ്വത്ത് സമ്പാദിച്ചെന്ന പരാതിയെ തുടര്‍ന്ന് പട്ടാമ്പി സബ് രജിസ്‍ട്രാറുടെ വീട് വിജിലന്‍സ് വിഭാഗം അധികൃതര്‍ റെയ്ഡ്
ചെയ്തു. 15 ആധാരങ്ങള്‍ ഉള്‍പ്പെടെ 48 രേഖകളും പിടിച്ചെടുത്തു.

മങ്കട കര്‍ക്കിടകം സ്വദേശിയും പട്ടാമ്പി സബ് രജിസ്ട്രാറുമായ കമറുദ്ദീന്‍റെ കാവുങ്ങപറമ്പിലെ വീട്ടിലാണ് റെയ്ഡ് നടന്നത്. ചൊവ്വാഴ്ച രാവിലെ മുതലായിരുന്നു റെയ്ഡ്. ലക്ഷക്കണക്കിനു രൂപയുടെ സ്വത്തിടപാടുകള്‍ നടന്ന രേഖകള്‍ കണ്ടെടുത്തിട്ടുണ്ടെന്നറിയുന്നു.

വീട്ടില്‍ റെയ്ഡ് നടന്നതിനൊപ്പം ഇദ്ദേഹത്തിന്‍റെ ഭാര്യാ വീട്ടിലും ഓഫീസിലും ഒരേ സമയത്തായിരുന്നു റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലന്‍സ് നേരത്തേ തന്നെ ഇയാള്‍ക്കെതിരെ രഹസ്യാന്വേഷണം നടത്തിയിരുന്നു. കോഴിക്കോട് വിജിലന്‍സ് സെല്‍ ഡിവൈഎസ്പിമാരായ എം സി ദേവസി, രാധാകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണു റെയ്ഡ് നടത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :